ന്യൂമാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകൾ ഏറ്റെടുത്ത പുഷ്പകൃഷിയുടെ വിളവെടുപ്പ് ന്യൂമാഹിയിൽ ആരംഭിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സി.ഡി.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സെയ്തുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.ഒ. അങ്കിത സ്വാഗതം ആശംസിച്ചു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. റീജ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, സി.ഡി.എസ്. ചെയർപേഴ്സൺ സി.എച്ച്. പ്രിയ എന്നിവരും കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
