ഫിഫ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മാഹി എസ് പി ഇലവനും തലശ്ശേരി എ എസ് പി ഇലവനും തമ്മിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രദർശന മത്സരം കാണികൾക്ക് ആവേശമായി. തലശ്ശേരിയിൽ വെച്ചാണ് ഇരു ടീമുകളും തമ്മിലുള്ള ആവേശപ്പോരാട്ടം നടന്നത്.
സന്തോഷ് ട്രോഫി താരങ്ങൾ അടക്കം അണിനിരന്ന ഇരു പോലീസ് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വാശിയേറിയ മത്സരത്തിൽ ആറിനെതിരെ എട്ട് ഗോളുകൾക്ക് തലശ്ശേരി എ എസ് പി ഇലവൻ വിജയം സ്വന്തമാക്കി. കായികപ്രേമികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് മത്സരം കാണാൻ തടിച്ചുകൂടിയത്.
