മാഹി: കാൻസർ ചികിത്സയോളം പ്രാധാന്യമുള്ളതാണ് അതിന്റെ പ്രതിരോധ- ബോധവൽക്കരണ പ്രവർത്തനവുമെന്ന് മലബാർ കാൻസർ സെന്റർ ഓങ്കോളജി വിഭാഗം മേധാവി ഡോ.എ.പി. നീതു അഭിപ്രായപ്പെട്ടു.
ലോക ലഹരി വിരുദ്ധ ദിനത്തിൽ പള്ളൂർ ശ്രീവിനായക കലാക്ഷേത്രം സംഘടിപ്പിച്ച ലഹരി വിരുദ്ധ രാഗവർണ്ണ പ്രതിഭാ സംഗമവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കെ.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫിൻസ് എം.ഫിലിപ്പ്, കലൈമാമണി ചാലക്കര പുരുഷു, കവി ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.പ്രദീപ്, ബേബി മനോജ്, ജയപ്രദീപ്, ദാസൻ കാണി, എസ്.ഐ. സുനിൽ മൂന്നങ്ങാടി, നിഖില ടീച്ചർ, സംസാരിച്ചു.
ലഹരി വിരുദ്ധ ചിത്ര രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി. സംഗീത പരിപാടിയുമുണ്ടായി. ചിത്രകാരൻ വീരേന്ദ്രകുമാർ സ്വാഗതവും, പി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.
