ചൊക്ലിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച അറുമുഖൻ റോഡ് ഉദ്ഘാടനം ചെയ്തു

 


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച അറുമുഖൻ റോഡിന്റെ ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷംസാന അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ഉദയൻ മാസ്റ്റർ, മുൻ മെമ്പർ സന്തോഷ് എം, ജിബീഷ്, ആശിഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ ടി ഷൈജിത്ത് സ്വാഗതവും സജു പി ടി കെ നന്ദിയും രേഖപ്പെടുത്തി. പ്രദേശത്തെ നിരവധി നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.


 

വളരെ പുതിയ വളരെ പഴയ