മാഹി: നൗറ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ" സിനിമയോടൊപ്പം" എന്ന മനോഹര പുസ്തകത്തിൻ്റെ പ്രകാശനത്തോടനുബന്ധിച്ച് മാഹി ശ്രീരഞ്ജിനി കലാക്ഷേത്രയിൽ സെമിനാർ സംഘടിപ്പിച്ചു.
"ലോഹിതദാസ് സിനിമകളിലെ കുടുംബ ബന്ധങ്ങൾ, " എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ വിഷയം അവതരിപ്പിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. കവിയും തിരക്കഥാകൃത്തുമായ ഉഷാന്ത് താവത്ത് മുഖ്യ ഭാഷണം നടത്തി. ജെയിംസ് സി ജോസഫ്, കവി ആനന്ദ് കുമാർ പറമ്പത്ത്, ആർട്ടിസ്റ്റ് കെ.പ്രേമൻ , സംസാരിച്ചു.
സംവിധായകൻ എം.ജി. രഞ്ജിത്ത് സ്വാഗതവും, പ്രശസ്ത നർത്തകി പ്രിയ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
