ഗംഗോത്രിയിൽ കാഴ്ച്ച വിരുന്നൊരുക്കി 25 കൃഷ്ണത്തൊട്ടിൽ പൂക്കൾ ഒരുമിച്ച് വിരിഞ്ഞു

 


മാഹി പള്ളൂർ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്തെ ഗംഗോത്രിയിൽ ഒരേസമയം 25 കൃഷ്ണത്തൊട്ടിൽ പൂക്കൾ വിരിഞ്ഞു. വീട്ടുപടികൽ പത്ത് വർഷമായി വളർത്തുന്ന ചെടിയിൽ ഇത്രയധികം പൂക്കൾ ഒരുമിച്ച് വിരിയുന്നത് ആദ്യമായാണെന്ന് വീട്ടുടമസ്ഥയായ നിഷാ ഭാസ്ക്കരനും അമ്മ റീത്തയും പറഞ്ഞു. സാധാരണയായി വർഷത്തിൽ മൂന്നോ നാലോ പൂക്കൾ മാത്രമാണ് ഈ ചെടിയിൽ ഉണ്ടാകാറുള്ളത്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ പാതി വിടർന്ന പൂക്കൾ അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് പൂർണ്ണമായും വിരിഞ്ഞ് മാസ്മരിക കാഴ്ച്ചയൊരുക്കിയത്. പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിലെ ഡോക്ടർ കാരായി ഭാസ്ക്കരൻ്റെ ഭാര്യയാണ് നിഷ. അപൂർവ്വമായ ഈ കാഴ്ച്ച കാണാൻ നിരവധി ആളുകളാണ് ഗംഗോത്രിയിലേക്ക് എത്തുന്നത്.




വളരെ പുതിയ വളരെ പഴയ