വേനലവധിക്ക് ശേഷം പുതുച്ചേരിയിലെ സർക്കാർ സ്കൂളുകൾ വീണ്ടും തുറക്കുന്നത് ജൂൺ നാലാം തീയതിയിലേക്ക് മാറ്റിവെച്ചതിനെത്തുടർന്ന് മാഹിയിലെ വിദ്യാലയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ ഉത്തരവ് ലഭിക്കാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ രീതിയിൽ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് പുതുച്ചേരിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ മാഹിയിൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഇതുവരെ ലഭ്യമാകാത്തതിനാൽ നേരത്തെ ലഭിച്ച എജുക്കേഷണൽ അക്കാദമിക് കലണ്ടർ പ്രകാരം സ്‌കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും ആശയക്കുഴപ്പവും കണക്കിലെടുത്ത് മാഹി വിദ്യാഭ്യസവകുപ്പ് അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത് അറിയിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
