പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

 


എച്ച് ടി ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. മെയ് 21 വ്യാഴാഴ്ച രാവിലെ 8-30 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

കോഹിനൂർ, കസ്തൂർബാ ഗാന്ധി സ്കൂൾ, പിഎംടി ഷെഡ്, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ, ചാലക്കര വയൽ, കുഞ്ഞിപ്പുര മുക്ക്, സെന്റ് തെരേസാ സ്കൂൾ, ബാർകോഡ്, ചെമ്പ്രാ, അയ്യപ്പൻ കാവ്, പൊതുവാച്ചേരി, പാറാൽ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ