നേപ്പാളിൽ നടക്കുന്ന കാവ വോളിബോൾ ചാമ്പ്യൻഷിപ്പ്: ന്യൂ മാഹി സ്വദേശി അനാമിക അനീഷ് ഇന്ത്യൻ ടീമിൽ

 


നേപ്പാളിൽ വെച്ച് നടക്കുന്ന കാവ (സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ) വനിതാ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ന്യൂ മാഹി പെരിങ്ങാടി സ്വദേശിനി അനാമിക അനീഷ് ഇടം നേടി. മെയ് 22 മുതൽ 29 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പെരിങ്ങാടി സ്വദേശികളായ അനീഷിന്റെയും പ്രസന്നയുടെയും മകളാണ് അനാമിക.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അനാമിക കഴിഞ്ഞ വർഷം ജർമ്മനിയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഫെഡറേഷൻ കപ്പ്, ഖേലോ ഇന്ത്യ എന്നീ ചാമ്പ്യൻഷിപ്പുകളിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് അനാമികയ്ക്ക് സീനിയർ ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. അസംപ്ഷൻ കോളേജ് കോച്ച് നവാസ് വഹാബിന്റെ കീഴിലുള്ള കഠിന പരിശീലനവും വോളിബോൾ താരവും പ്രേമിയുമായ അച്ഛൻ അനീഷിന്റെ പിന്തുണയുമാണ് അനാമികയുടെ ഈ നേട്ടത്തിന് പിന്നിൽ.

അനാമികയുടെ സഹോദരി അനന്യയും സംസ്ഥാന വോളിബോൾ താരവും കേരള പോലീസ് ടീമിലെ അംഗവുമാണ്. അനാമിക ഉൾപ്പെടെ കേരളത്തിൽ നിന്ന് ഏഴ് താരങ്ങളാണ് ഇത്തവണ കാവ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്സി അണിയുന്നത്.

 

വളരെ പുതിയ വളരെ പഴയ