ന്യൂമാഹി: ന്യൂമാഹിയുടെ അഭിമാനം വാനോളം ഉയർത്തി മെയ് മാസം നേപ്പാളിൽ വെച്ച് നടക്കുന്ന സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ്റെ വിമൻസ് ചാമ്പ്യൻഷിപ്പിൽ അനാമിക അനീഷ് ഇന്ത്യൻ ജഴ്സി അണിയും. ന്യൂമാഹി പെരിങ്ങാടി സ്വദേശി പള്ളിയത്ത് അനീഷിൻ്റെയും പ്രസനയുടെയും മകളാണ് അനാമിക.
ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് 3-ാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അനാമിക കഴിഞ്ഞ വർഷം ജർമ്മനിയിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യായ പ്രതിനിധീകരിച്ചിരുന്നു. ഫെഡറേഷൻ കപ്പിലെയും ഖേലോ ഇന്ത്യ തുടങ്ങിയ ടൂർണമെൻ്റുകളിൽ കാഴ്ച വെച്ച മികച്ച പ്രകടനമാണ് അനാമികയ്ക്ക് ഇന്ത്യൻ ടിമിലേക്കുള്ള വഴി തുറന്നത്.
മികച്ച വോളിബോൾ കളിക്കാരൻ കൂടിയായ പിതാവ് പള്ളിയത്ത് അനീഷിൻ്റെ പിന്തുണ അനാമികയിലെ കളിക്കാരിയെ വാർത്തെടുത്തു. അനാമികയുടെ സഹോദരി അനന്യ കേരള പോലീസിൻ്റെയും സ്റ്റേറ്റ് സിനിയർ വോളിമ്പോൾ ടീമിലെയും അംഗമാണ്.
