മയ്യഴി : ബഹുമുഖ പ്രതിഭയായ ഒരു നിയമപോരാളിയും മികച്ച സംഘാടകനുമാണ്. മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്, ഉടുപ്പി വൈകുണ്ഠ ബാലിഗ കോളേജ് ഓഫ് ലോ എന്നിവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി. 1991-ൽ അഡ്വ. പി.കെ. വിജയന്റെ കീഴിൽ തലശ്ശേരിയിൽ പ്രാക്ടീസ് ആരംഭിച്ച അശോക്‌കുമാർ നിലവിൽ മയ്യഴി, പുതുച്ചേരി കോടതികളിലും മദ്രാസ് ഹൈക്കോടതിയിലും അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്നു. മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പതിറ്റാണ്ടുകളായി നടത്തിവരുന്ന നിയമപേരാട്ടങ്ങൾ വിജയംകണ്ടു. തലശ്ശേരി-മാഹി ബൈപ്പാസിന്റെ അഴിയൂർ ഭാഗത്തെ സ്ഥലമേറ്റെടുപ്പ്, മാഹിയിൽ വനിതാ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കുന്ന നടപടി തുടങ്ങിയവയിൽ അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്.
ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്, മാഹി സൈക്കിൾ ക്ലബ് പ്രസിഡന്റ് തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന അശോക്‌കുമാർ 2006-ൽ മാഹി നഗരസഭാ അധ്യക്ഷസ്ഥാനത്തേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. 1999-ൽ പാർലമെൻറിലേക്കും മത്സരിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
1965-ൽ മയ്യഴിയിൽ വ്യാപാരിയായ വി.കെ. രാഘവന്റെയും കല്ലുവിന്റെയും മകനാണ്. വെള്ളാനിക്കര കാർഷിക സർവകലാശാല പ്രൊഫസർ ഡോ. ഹസീന ഭാസ്കർ ആണ് ജീവിതപങ്കാളി. ഡോ. ജ്വാല ടി. അശോക്, മംഗളൂരു ബി.ഡി.എസ്. വിദ്യാർഥിനിയായ പാരുൾ ടി. അശോക് എന്നിവർ മക്കളാണ്.
