വിജയാഘോഷവുമായി ബിജെപി: മാഹിയിൽ ആഹ്ലാദപ്രകടനം നടത്തി

 


പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ തുടർഭരണത്തിലും പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ ബിജെപിയുടെ വൻ വിജയത്തിലും ആവേശം പ്രകടിപ്പിച്ച് മാഹിയിൽ ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ പാർട്ടി വിജയിച്ചതും പ്രവർത്തകർ ആഘോഷമാക്കി.

മാഹി മണ്ഡലം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. മൂലക്കടവിൽ നിന്ന് ആരംഭിച്ച ആഹ്ലാദപ്രകടനം പള്ളൂർ വഴി സഞ്ചരിച്ച് മാഹി ടൗണിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.

വിജയാഘോഷങ്ങൾക്ക് പ്രബീഷ്, റെജീഷ്, മഗിനേഷ്, തൃജേഷ്, ഹരിദാസൻ, ഗിരീഷ്, സുധീർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.

 

വളരെ പുതിയ വളരെ പഴയ