മാഹി തിരുനാൾ: സുരക്ഷ ശക്തമാക്കി പൊലീസ്; ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

 


മാഹി തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി മാഹി പൊലീസ്. തിരുനാൾ തിരക്കുകളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനും ട്രാഫിക് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പ്രത്യേക ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു. തിരക്ക് കൂടുന്നതനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും മുൻകരുതലുകൾ സ്വീകരിക്കാനും ഡ്രോൺ ദൃശ്യങ്ങൾ സഹായിക്കും. വരും വർഷങ്ങളിലെ ഉത്സവങ്ങൾ കൂടുതൽ സുരക്ഷിതമായി ആസൂത്രണം ചെയ്യുക എന്നതും ഈ സംവിധാനത്തിന്റെ ലക്ഷ്യമാണ്.

എസ്പി വംശീധര റെഡ്ഡിയുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് എസ്ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രോൺ നിരീക്ഷണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇൻസ്പെക്ടർ ധനശേഖരനും ഈ സംഘത്തിൽ ഉൾപ്പെടുന്നു. താൽക്കാലികമായാണ് ഇപ്പോൾ ഡ്രോൺ ഉപയോഗിക്കുന്നത് എങ്കിലും, മാഹി പൊലീസിന് സ്വന്തമായി ഡ്രോൺ ക്യാമറ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിനുപുറമെ മാഹി നഗരത്തിലെ പ്രധാന സ്ഥലങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കാനുള്ള പരീക്ഷണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ