ന്യൂമാഹി : ഉത്തര കേരളത്തിലെ പ്രമുഖ കലാസ്ഥാപനമായ മലയാളകലാഗ്രാമത്തിന്റെ സ്ഥാപകനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ എ. പി. കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല പ്രതിമ മലയാളï കലാഗ്രാമത്തിൽ സ്ഥാപിക്കുന്നു. മെയ് 2 ന് രാവിലെ 11 മണിക്ക് സ്പീക്കർ അഡ്വ.എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ
മുഖ്യ മന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. വിഖ്യാത കഥാകാരനും, എ.പി.കുഞ്ഞിക്കണ്ണന്റെ ആത്മമിത്രവുമായ ടി.പത്മനാഭൻ വിശിഷ്ടാതിഥിയായിരിക്കും. നാടൻ കലാ ഗവേഷകനും,ചിത്രകാരനുമായ കെ. കെ.മാരാർ അനുസ്മരണ ഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ , കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.ബാലർ സംബന്ധിക്കും.ശിൽപ്പി എൻ. മനോജ് കുമാറിനെ മുഖ്യമന്ത്രി ആദരിക്കും. സംഘാടക സമിതി ചെയർമാൻ ഡോ: എ.പി. ശ്രീധരൻ സ്വാഗതവും, ജനറൽ കൺവീനർ അസീസ് മാഹി നന്ദിയും പറയും.
വൈ:3 മണിക്ക് നടക്കുന്ന കലാഗ്രാമം 32ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷ്യ, അഡ്വ. എൻ.കെ. സജ്ന സംസാരിക്കും. കലാഗ്രാമം അഡ്മിനിസ്ട്രറ്റർ പി.ജയരാജൻ സ്വാഗതവും,ഡോ. യു മോനിഷ നന്ദിയും പറയും. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, നൃത്തസന്ധ്യ അരങ്ങേറും.
വാർഷികത്തോടനുബന്ധിച്ച് എം.വി.ദേവൻ ആർട്ട് ഗാലറിയാൽ അദ്ധ്യാ പകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന ചിത്ര പ്രദർശനം രണ്ടിന് രാവിലെ 9.30 ന് മാനേജിങ്ങ് ട്രസ്റ്റി എ.ബാലൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റി അംഗംഡോ.എ.പി. ശ്രീധരൻ , അർജുൻ പവിത്രൻ, പി.ജയരാജൻ, അസീസ് മാഹി ചാലക്കര പുരുഷു, വൈ.എം. അനിൽ കുമാർ,ഡോ. യു മോനിഷ സംബന്ധിച്ചു.
