ഈസ്റ്റ് പള്ളൂരിൽ വർഷങ്ങളായി ടാർ ചെയ്യാത്ത അവറോത്ത് സ്കൂൾ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിപിഐഎം ഈസ്റ്റ് പള്ളൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
ധർണ സമരം അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം സ: എം എം അഭിഷേക് ഉദ്ഘാടനം ചെയ്തു. വി ജനാർദ്ദനൻ,വി സന്ദീപ് എന്നിവർ സംസാരിച്ചു
