മാഹി: പന്തക്കൽ കണ്ണച്ചാംങ്കണ്ടി പരിസരവാസികളുടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി നൽകിയ പരാതി പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥന് സമർപ്പിച്ചു. പുതുച്ചേരി സംസ്ഥാന മഹിളാ മോർച്ച പ്രസിഡന്റ് താമരയ് സെൽവി മാഹി സന്ദർശിച്ച വേളയിൽ പ്രദേശവാസികൾ നൽകിയ നിവേദനമാണ് ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പരാതി ഗൗരവമായി പരിഗണിച്ച ലഫ്. ഗവർണ്ണർ, വിഷയത്തിൽ ഉചിതമായ നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് താമരയ് സെൽവിക്ക് ഉറപ്പ് നൽകി. പന്തക്കൽ മേഖലയിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മഹിളാ മോർച്ച പ്രാദേശിക നേതൃത്വവും വിഷയത്തിൽ ഇടപെടലുകൾ നടത്തിവരികയാണ്.
