മാഹിയിൽ ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരന് കടന്നൽ കുത്തേറ്റു

 


മാഹി: ജോലി ചെയ്യുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന് കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനായ വി. സംഗീത് (30) നാണ് കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ മാഹി പോലീസ് സ്റ്റേഷന് മുൻവശത്തായിരുന്നു സംഭവം.

പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാൻസ്ഫോർമർ യൂണിറ്റിലെ തകരാർ പരിഹരിക്കാനായി മുകളിൽ കയറിയതായിരുന്നു സംഗീത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് കടന്നൽക്കൂട്ടം ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഉടൻ സംഗീത് താഴേക്ക് ചാടിയിറങ്ങിയതിനാൽ കൂടുതൽ കുത്തേൽക്കാതെ വലിയൊരു അപകടം ഒഴിവായി. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

 

വളരെ പുതിയ വളരെ പഴയ