മാഹി: സബർമതി ഇന്നോവേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉത്തര മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ രക്തദാന ബോധവൽക്കരണവും, ഡാറ്റാ കലക്ഷനും, ക്വിസ് മത്സരവും നടന്നു.
ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ചാലാട്, ബി ഡി കെ മോട്ടിവേഷൻ സ്പീക്കർ സൈനുദ്ധീൻ കായ്യത്ത് എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.
ബി ഡി കെ സംസ്ഥാന കമ്മിറ്റി അംഗം സമീർ പെരിങ്ങാടി, ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, മജീഷ് തപസ്യ എന്നിവർ നേതൃത്വം നൽകി. മൈതാനം നിറഞ്ഞു കവിഞ്ഞ സദസ്സ് ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.
വളരെ സങ്കീർണമായ ചോദ്യങ്ങൾക്ക് വളരെ ചെറിയ കുട്ടികൾ ഉത്തരങ്ങൾ നൽകിയത് ജനങ്ങളിൽ ആശ്ചര്യം ഉളവാക്കി. വിജയികൾക്ക് പി സി ദിവാനന്ദർ മാസ്റ്റർ, ജയിംസ് സി ജോസഫ്, ചാലക്കര പുരുഷു, കെ എം പവിത്രൻ, നളിനി ചാത്തു, ശ്രീജേഷ് പളളൂർ, രജിലേഷ് കെ പി, സുജാത, ജയന്ത് മലബാർ എന്നിവർ സമ്മാനദാനം നൽകി.
സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ മനോഹരമായ വേദിയും സദസ്സും നൽകിയ സബർമതിയുടെ മുഴുവൻ അംഗങ്ങൾക്കും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് നന്ദി അറിയിച്ചു.
