മാഹി പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പണപ്പിരിവിൽ പ്രതിഷേധിച്ച് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളൂർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തി. പള്ളൂരിലൂടെ കടന്നുപോവുന്ന ദേശിയ പാത ബൈപ്പാസിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഴിഞ്ഞ ദിവസം ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക രമിത മരണപ്പെട്ടത്. രമിതയുടെ മരണത്തിന് കാരണമായ പോലീസിൻ്റെ പണപ്പിരിവ് അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിക്ഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു. ധർണ്ണാ സമരം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. അൻസിൽ അരവിന്ദ്, ശ്രീജേഷ്.എം.കെ, പി.പി.ആശാലത, മുഹമ്മദ് സർഫാസ് സംസാരിച്ചു.

#tag:
മാഹി