നമ്മുടെ സ്വത്വത്തെ തിരിച്ചറിയാനും, അംഗീകരിക്കാനുംകഴിയണം.. എ.വി.രത്നകുമാർ

 


മാഹി:നമുക്ക് ചുറ്റിലും പ്രകാശം പരത്തുന്ന ദീപനാളങ്ങളായി പുതുതലമുറക്ക് മാറാനാവണമെന്നും, അതിന് തീഷ്ണമായ അനുഭവങ്ങളിലൂടേയും, ജ്‌ഞാന സമ്പാദനത്തിലൂടേയും മാത്രമേ സാധിതമാവുകയുള്ളൂവെന്നും, പ്രമുഖ മന:ശ്ശാസ്ത്ര വിദഗ്ധനും, പ്രഭാഷകനും ഗ്രന്ഥകാരനുമായ എ.വി. രത്നകുമാർ അഭിപ്രായപ്പെട്ടു. നമ്മുടെ സ്വത്വത്തെ തിരിച്ചറിയാനും , അംഗീകരിക്കാനും പുതുതലമുറക്ക് കഴിയാതെ വരുന്നതാണ് ആത്മവിശ്വാസമില്ലാത്ത, പ്രതീക്ഷകളറ്റ തലമുറക്ക് കാരണമെന്ന് നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

മാഹി പ്രസ്സ് ക്ലബും മഹാത്മാ ഗാന്ധിഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഡോ: ബാബു രാജ് സംസാരിച്ചു. അഭിനവ് , ജാസ്മിൻ, സാരംഗ് ,അക്ഷര അവന്തിക ,സാനിയ,നൈഹ , അഭിനന്ദ്, സ്നിയ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ