അഴിയൂർ ചെക്ക്പോസ്റ്റിൽ പിക്കപ്പ് വാനിൽ കടത്തിയ 12 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു


 അഴിയൂർ ചെക്ക്പോസ്റ്റിൽ പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വന്ന 12 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. ഒളവണ്ണ സ്വദേശി മുഹമ്മദ് മിദ്ലാജ് (23 ) എന്നയാളാണ് പിടിയിലായത്. 

അഴിയൂർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ അജു.പി.ഷാജി, എക്‌സൈസ് ഇൻസ്പെക്ടർ സുനിൽ.കെ, അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മനീഷ്.എ, സിവിൽ എക്‌സൈസ് ഓഫീസർ സുരാഗ്.സി.കെ എന്നിവരാണ് പരിശോധന നടത്തിയത്.

വളരെ പുതിയ വളരെ പഴയ