മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെയും മാഹി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷനിൽ സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കോളേജ് ആർ ആർ സി കോ-ഓർഡിനേറ്റർ പ്രൊ: മുഹമ്മദ് ഷഹീൽ കെ കെ വി ന്റെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: ലക്ഷ്മി ദേവി സി ജി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ:ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ:അമൽ ബൈജു, മാഹി ലയൺസ് പ്രസിഡന്റ് ടി രമേഷ്, സെക്രട്ടറി ക്യാപ്റ്റൻ കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. കോളേജ് വൈസ് പ്രസിഡന്റ് ശ്രീജേഷ് പള്ളൂർ സ്വാഗതം പറഞ്ഞു.
ബ്ലഡ് സെന്ററുകൾക്ക് രക്തത്തിന്റെ ആവശ്യങ്ങൾ കൂടുമ്പോഴും, കൃത്യമായ ഇടവേളകളിലും സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന കോ ഓപറേറ്റീവ് കോളേജ് മാനേജ്മെന്റിനും, ആവേശത്തോടെ ക്യാമ്പുകളിൽ പങ്കെടുക്കുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി നന്ദി പറഞ്ഞു.
തലശ്ശേരി ഗവ: ഹോസ്പിറ്റൽ ബ്ലഡ് സെന്റർ ടെക്നീഷ്യൻസ് ഷീന, ഭവ്യ, തീർത്ഥ, സ്റ്റാഫ് നഴ്സ് ദീപ,ശിഖ, ഷാജി സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോളേജിന് വേണ്ടി ആർ ആർ സി കോ ഓഡിനേറ്റർ പ്രൊ: മുഹമ്മദ് ഷഹീൽ ഡോ: അമൽ ബൈജുവിൽ നിന്ന് ഏറ്റുവാങ്ങി.
