കെ.എസ്.ടി.എ ഒളവി ലം ബ്രാഞ്ച് യാത്രയയപ്പ് നൽകി

 


ചൊക്ലി : കെ എസ്‌ ടി എചൊക്ലി ഉപജില്ല ഒളവിലം ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഒളവിലം രാമകൃഷ്‌ണ ഹൈസ്ക്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി സഖീഷ് നിർവ്വഹിച്ചു.അശ്വിൻ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശുഭ.പി.എം, എം.ഷീന, സി.സി.നിഷാന്ദ്, ആർ.സന്ദീപ്, സുജിത്ത്.ബി, ബിനോയ് വിശ്വൻ കെ.പി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകനായ പ്രകാശൻ നടക്കൽ, പി.എം.ഗീത., എം പി. ബിന്ദു മറുപടി പ്രസംഗം നടത്തി. ഇ വിപിൻ നന്ദി പറഞ്ഞു. തുടർന്ന് അധ്യാപക കലാവേദി അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ