പിന്നോക്ക വിഭാഗത്തിന്റെ കണക്കു നൽകാത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു


മാഹി: പുതുച്ചേരി തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുവാൻ വേണ്ടി പിന്നോക്ക വിഭാഗത്തിന്റെ സംഭരണം തീരുമാനിക്കാനുള്ള കമ്മീഷന് പുതുച്ചേരി, കാരിക്കൽ, ഒഴുഘരെ മുനിസിപ്പാലിറ്റികളിലെ കണക്ക് ഇതു വരെ നൽകിയിട്ടില്ല. 

ഈ കണക്ക് നൽകാത്തതു കൊണ്ട് കമ്മീഷന് അന്തിമമായ സംവരണ തീരുമാനം എടുക്കുവാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഒരു മാസത്തിനുള്ളിൽ മുഴുവൻ പിന്നോക്ക വിഭാഗത്തിന്റെ കണക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. ടി. അശോക് കുമാർ ചീഫ് സെക്രെട്ടറിക്ക് നോട്ടീസ് അയച്ചു . 

ഒരു മാസത്തിനുള്ളിൽ പിന്നോക്ക വിഭാഗത്തിന്റെ കണക്ക് നൽകിയിട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും എന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ