മയ്യഴി : മാഹി മേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ വകുപ്പ് വ്യാപകമായ പരിശോധന നടത്തി.
പഴകിയ ഭക്ഷണ പദാർഥങ്ങൾ വില്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പന്തക്കൽ, ഇടയിൽ പീടിക, പള്ളൂർ, മാഹി മേഖലകളിൽ പരിശോധന നടത്തിയത്. ഒട്ടേറെ ഹോട്ടലുകളിൽ നിന്ന് പഴകിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖിന്റെ നിർദേശാനുസരണം നടന്ന പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് ടെക്നിക്കൽ ഓഫീസർ ടി. ശേഖർ, ഹെൽത്ത് അസിസ്റ്റന്റുമാരായ സി.കെ. രജുള, ശ്രീജിത എന്നിവരും എം. ഹരീന്ദ്രനും നേതൃത്വം നൽകി.