ഭാരതത്തിലെ പുരാതനവും സുപ്രസിദ്ധവുമായ ബസിലിക്ക തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മാഹി സെന്റ് തെരേസ തീർത്ഥാടന ദേവാലയത്തിന്റെ തിരുനാൾ മഹോത്സവം ആറാം നാളിലേക്ക്. ഇന്നലെ വൈകിട്ട് 5 30ന് ജപമാല നടത്തി. ആറുമണിക്ക് റവ. ഫാ. ജോൺ വെട്ടിമല സാഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി ( സെന്റ് മേരിസ് കുടുംബയൂണിറ്റ് ആയിരുന്നു തിരുനാൾ സഹായകർ )തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു.
ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 5. 30ന് ജപമാലയും ആറുമണിക്ക് റവ. ഫാ. ജോൺസൺ കെ ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതാണ്. തുടർന്ന് നൊവേനയും അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.