അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് കറുപ്പക്കുന്നിൽ ബിജെപിക്കും എൽഡിഎഫിനും 434 വോട്ടുകളാണ് കിട്ടിയത്.
പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ അഞ്ച് എണ്ണത്തിൽ രണ്ടെണ്ണം ബിജെപി സ്ഥാനാർത്ഥിയ്ക്കും, മൂന്നെണ്ണം എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കും ലഭിച്ചതിനാൽ എൽഡിഎഫ് വിജയിച്ചതായി അറിയിക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ബിജെപി സ്ഥാനാർഥി ആവശ്യപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റൽ വോട്ടുകളിലെ ക്രമ നമ്പർ തിരുത്തിയതായും ഗസറ്റഡ് ഓഫീസർ ഇനീഷ്യൽ ചെയ്യാത്തതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരാതി ഉന്നയിച്ചു. വോട്ടുകൾ അസാധു ആക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആർഒ തയ്യാറായില്ല.
റിട്ടേണിംഗ് ഓഫീസറുടെ ഏകപക്ഷീയമായ നടപടി പ്രതിഷേധാർഹമാണെന്നും പാർട്ടി ഹൈക്കോട തിയിൽ ഇലക്ഷൻ കോപ്പി ഫയൽ ചെയ്ത് കൊണ്ട് നിയമപരമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്ര ട്ടറി അഡ്വ. കെ. ദിലീപ് പറഞ്ഞു.
