ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്: തത്സമയ അഭിമുഖം


മയ്യഴി: പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിൽ വിവിധ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് 14, 15, 16 തീയതികളിൽ തത്സമയ അഭിമുഖം നടത്തും. യു.ജി.സി.മാനദണ്ഡം അനുസരിച്ച് അസി. പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത ഉണ്ടായിരിക്കണം. മാഹി സെമിത്തേരി റോഡിലെ എസ്.പി. ഓഫീസിന് സമീപത്തെ യൂണിവേഴ്സിറ്റി കേന്ദ്രത്തിൽ വെച്ചാണ് അഭിമുഖം. വിശദ വിവരങ്ങൾക്ക് പോണ്ടിച്ചേരി സർവ്വകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.

വളരെ പുതിയ വളരെ പഴയ