സാഹിത്യകാരൻ എം. രാഘവൻ നിര്യാതനായി; മാഹി സാഹിത്യലോകത്ത് ദുഃഖം

 


മാഹി: പ്രശസ്ത എഴുത്തുകാരൻ എം. രാഘവൻ (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാഹിയിലെ വസതിയിലായിരുന്നു അന്ത്യം. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത സാഹിത്യകാരനായ എം. മുകുന്ദന്റെ സഹോദരനാണ് എം. രാഘവൻ. കഥാകാരൻ, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

സംസ്‌കാരം തിങ്കളാഴ്ച (ഡിസംബർ 15, 2025) ഉച്ചയ്ക്ക് മൂന്ന് മണിക്ക് മയ്യഴിയിൽ (മാഹി) നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ മാഹിയുടെ സാഹിത്യ-സാംസ്‌കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ