വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് മർദ്ദനം; പിന്നിൽ സി.പി.എം. പ്രവർത്തകരെന്ന് പരാതി

 


ചൊക്ലി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊക്ലി പഞ്ചായത്തിലെ പതിനാറാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായ ജാഫർ സാദിഖിന് മർദ്ദനമേറ്റതായി പരാതി. സി.പി.എം. (CPM) പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ ആരോപിച്ചു.

പോളിംഗ് ദിനത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നും നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റ ജാഫർ സാദിഖിനെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സി. അബ്ദുന്നാസിർ, ജനറൽ കൺവീനർ കെ.എം. അഷ്ഫാഖ്, ജില്ല സമിതിയംഗം സാജിദ് കോമത്ത് എന്നിവർ സന്ദർശിച്ചു.



വളരെ പുതിയ വളരെ പഴയ