മാഹി ഹാർബറിൽ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി കരയിലെത്തിക്കാൻ ബേപ്പൂരിൽ നിന്നും മാപ്പിള ഖലാസികൾ എത്തി.

മാഹി: ട്രോളിംഗ് നിരോധനം വന്നതോടെ അറ്റകുറ്റപ്പണികൾക്കായി ബോട്ടുകൾ കരയിൽ കയറ്റാൻ ബേപ്പൂരിൽ നിന്നെത്തിയ 11 അംഗ ഖലാസികൾ മാഹിയിലെത്തി

ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളായ മാപ്പിള ഖലാസികൾ എന്ന് വിളിക്കുന്ന ഇവർ കപ്പലിലെയും ഉരുവിലെയും അറ്റകുറ്റപ്പണികൾക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി, കരക്കു അടുപ്പിക്കുകയും പിന്നീട് പണി പൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലും ആണ് പരമ്പരാഗതമായി ചെയ്യുന്ന തൊഴിൽ അത്യാധുനിക ഉപകരണങ്ങളില്ലാതെ കപ്പി,കയർ,ഡൗവർ, ഷേക്കൽ, മരത്തടികൾ എന്നിവയാണ് ജോലിക്കായി ഉപയോഗിക്കുന്നത്.
വർഷങ്ങളായി മാഹിയിൽ ഈ സംഘം തന്നെയാണ് ബോട്ടുകൾ കയറ്റി ഇറക്കുന്നത്. വെള്ളയിൽ അക്ബർ ആണ് ഈ സംഘത്തിലെ പ്രധാനി അനുജൻ ഇബ്രാഹിമും സഹായിയായി കൂടെയുണ്ട്

പിതാവിന്റെ പിന്തുടർന്ന് ഈ ജോലിയിലെത്തിയ അക്ബർ 45 വർഷത്തിലേറെയായി ഈ രംഗത്തുണ്ട് സീസണല്ലാത്ത സമയങ്ങളിൽ ഇദ്ദേഹം ഗുഡ്‌സ് ഓട്ടോയുമായിറങ്ങും. പുതുതലമുറയ്ക്ക് ഈ മേഖലയിൽ താത്പര്യം കുറഞ്ഞതിനാൽ ഖലാസി വിഭാഗം അന്യം നിന്നു പോവുമെന്ന ആശങ്കയും അക്ബറിനുണ്ട്

മുൻ വർഷങ്ങളിൽ 11 ഓളം ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി കരയിൽ കയറ്റാറുണ്ട് ഒരു ബോട്ട് കയറ്റിയിറക്കാൻ മാത്രം ഏതാണ്ട് നാല്പതിനായിരം രൂപ ചിലവ് വരുമെന്ന് ബോട്ടുടമകൾ പറയുന്നു.അഞ്ചു ബോട്ടുകൾ ആണ് മാഹിയിൽ ഇത്തവണ അറ്റ കുറ്റപണികൾക്കായ് കരയിൽ കയറ്റുന്നത്.

ട്രോളിംഗ് നിരോധനം കഴിഞ്ഞ് സീസൺ ആരംഭിച്ചാൽ ബോട്ടുകൾ തിരികെ വെള്ളത്തിലിറക്കാൻ അക്ബറും സംഘവും മാഹിയിൽ വീണ്ടുമെത്തും

വളരെ പുതിയ വളരെ പഴയ