മാഹി: മാഹി കൃഷി വകുപ്പിന് കീഴിലുള്ള ചെറുകല്ലായി നഴ്സറിയിൽ വിവിധയിനം ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും വിപുലമായ ശേഖരം വിൽപ്പനയ്ക്കായി സജ്ജമായി. അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ എന്നിവയാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള തൈകൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് സ്വന്തമാക്കാം.
വിൽപ്പന സമയം:
* തിങ്കൾ മുതൽ വെള്ളി വരെ: രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ.
* ശനിയാഴ്ച: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ.
കൃഷിയിൽ താല്പര്യമുള്ളവർക്ക് ഈ സമയം നഴ്സറി സന്ദർശിച്ച് ആവശ്യമായ തൈകൾ തിരഞ്ഞെടുക്കാവുന്നതാണെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
