മാഹി: പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടാണ് മാഹി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മാഹി പോലീസ് ഉടൻ സംഭവ സ്ഥലത്ത് എത്തി.
മാഹി ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് മൃതദേഹം പുഴയിൽ നിന്നും കരക്കെത്തിച്ചു. തലശ്ശേരി ഗോപാൽ സ്വദേശി ഷഹർബാൻ (48) ആണ് മരിച്ചത്. മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി.
