മാഹി: വീട്ടുമതിലിടിഞ്ഞു വീണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു.മാഹി ആന വാതുക്കൽ നെപ്പോളിയൻ പറമ്പിലെ ദ്യുതി നിവാസിലെ സുരേഷ് ബാബുവിൻ്റെ വീട്ടുമതിലാണ് തൊട്ടടുത്ത വീടായ സത്മത്തിൽ ശശികുമാറിൻ്റെ വീട്ടുമുറ്റത്തേക്ക് പതിച്ചത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലാണ് മതിൽ വീണത് .ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.വീടിൻ്റെ ജനൽ ചില്ലകളും , പൈപ്പ് കണക്ഷനുകളും തകർന്നിട്ടുണ്ട്.ഏതാണ്ട് പത്തടിയോളം ഉയരവും പത്ത് മീറ്റർ നീളത്തിലുമുള്ള ചെങ്കൽ കൊണ്ട് കെട്ടിയ മതിലാണ് ഇടിഞ്ഞത്.