ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ ന്യു മാഹി സ്വദേശികൾ പിടിയിൽ

 

  വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി മൂന്ന് പേരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ മാഹി സ്വദേശികളായ രണ്ട് യുവാക്കളും അമ്പലപ്പുഴ സ്വദേശിനിയായ യുവതിയുമാണ് പിടിയിലായത്.

തലശ്ശേരി ന്യൂമാഹി സ്വദേശികളായ നിവേദ് ഷൈനിത്ത് (22), ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന സ്വദേശിനി എം. ദേവിക (22) എന്നിവരാണ് പോലീസ് വലയിലായത്. ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു റെയ്ഡ്.

ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.270 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്ന് സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായി സൂക്ഷിച്ചതാണെന്ന് പ്രതികൾ മൊഴി നൽകി. ലഹരി മാഫിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ