മാഹി: പന്തക്കൽ സ്റ്റേഷൻ പരിധിയിൽ വെച്ച് മാലിന്യ വണ്ടി തടഞ്ഞു നിർത്തി മാമൂൽ ആവശ്യപ്പെട്ട പരാതിയിൽ സ്റ്റേഷനിലെത്തിച്ച പ്രതികൾ പോലീസ് സ്റ്റേഷനിൽ പരാക്രമം നടത്തുകയും സി സി ക്യാമറ നശിപ്പിക്കുകയും ചെയ്തു
സംഭവത്തിൽ മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ , മാഹി സി ഐ ആർ ഷൺമുഖം എന്നിവരുടെ നിർദ്ദേശപ്രകാരം പോലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്യുകയും മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു
പാനൂർ മൊകേരി സ്വദേശികളായ സഹോദരങ്ങൾ സൗപർണികയിൽ അതുൽ അശോക് [ 27]. നിതുൽ അശോക്[26] ,കൂരാറ പൊക്കാനായിന്റവിട കുനിയിൽ അഭിജിത് പ്രകാശ് [26] എന്നിവരാണ് അറസ്റ്റിലായത്.
പന്തക്കൽ എസ് ഐ ജയരാജിൻ്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ സുരേഷ്, വിനീത്,സുജിത് പോലീസ് കോൺസ്റ്റബിൾമാരായ സിജി, വിപി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ മാഹി കോടതി 14ദിവസം റിമാൻഡ് ചെയ്തു.
പന്തക്കൽ സ്റ്റേഷൻ പരിധിയിൽ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിര കർശന നടപടി സ്വീകരിക്കുമെന്നും എസ് ഐ പി പി ജയരാജൻ പറഞ്ഞു