മാഹി: പെരുവണ്ണാമുഴി ചവറം മൂഴി പുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിൽ ഒരാൾ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മുങ്ങിമരിച്ചത്. ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതിയിൽപ്പെട്ട ചവറം മൂഴി പറമ്പൽ പ്രദേശത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മാഹി ഡെന്റൽ കോളേജിലെ ഡോക്ടർമാരുടെ ആറുപേർ അടങ്ങിയ സംഘത്തിലുള്ളയാളാണ് മുങ്ങി മരിച്ചത്. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ.