പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞയവും, പ്രതിഷ്ഠാ ഉത്സവവും ഏപ്രിൽ 1 മുതൽ

പന്തക്കൽ: പന്തോ ക്കാവ്‌ അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും, പ്രതിഷ്ഠാ ഉത്സവവും ഏപ്രിൽ ആദ്യവാരത്തിൽ നടക്കും. സപ്താഹം ഏപ്രിൽ 1ന് തുടങ്ങി 8 ന് സമാപിക്കും. ഒന്നിന് വൈകിട്ട് 5.30 ന് ആചാര്യവരണം. ദീപാരാധനയ്ക്ക് ശേഷം യജ്ഞവേദിയിൽ ക്ഷേത്രം മേൽശാന്തി ഗോപീകൃഷ്ണൻ നമ്പൂതിരി ദീപം തെളിക്കും. തുടർന്ന് ഭാഗവത മഹാത്മ്യ പ്രഭാഷണം. പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.2 മുതൽ സമാപന ദിവസം വരെ രാവിലെ 6 ന് വിഷ്ണു സഹസ്രനാമം. തുടർന്ന് ഭാഗവത പാരായണം. 4 ന് വ്യാഴാഴ്‌ച്ച നരസിംഹാവതാരവും, 6 ന് രുഗ്മിണീ സ്വയംവരവും പാരായണം ചെയ്യും.8 ന് തിങ്കളാഴ്ച്ച യഞ്ജസമർപ്പണം, പ്രസാദ വിതരണം, പ്രസാദ ഊട്ട് എന്നിവയോടെ യഞ്ജം
സമാപിക്കും.

8 ന് പ്രതിഷ്ഠാ വാർഷികോത്സവത്തിൻ്റെ ഭാഗമായി രാവിലെ 5.45 ന് ഗണപതി ഹോമം, വൈകിട്ട് 7ന് ഭഗവതി സേവ.9 ന് ചൊവ്വാഴ്‌ച്ച രാവിലെ 7 ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് സർപ്പബലി, 10 ന് രാവിലെ 9 ന് ശ്രീഭൂതബലി, വൈകിട്ട് ഏഴിന് പയ്യന്നൂർ ശ്രീകുമാർ നമ്പൂതിരി അവതരിപ്പിക്കുന്ന തിടമ്പ് നൃത്തം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് ഉണ്ടാകും.പ്രതിഷ്ഠാ പൂജകൾക്ക് തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും

വളരെ പുതിയ വളരെ പഴയ