ജൽ ജീവൻ മിഷൻ പെപ്പ് ലൈൻ പ്രവൃത്തി, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളിലെയും യാത്ര ദുരിതത്തിൽ

ന്യൂമാഹി:ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ജൽ ജീവൻ മിഷൻ പെപ്പ് ലൈൻ പ്രവൃത്തി പാതി വഴിലായതിനാൽ കുഴിയെടുത്ത റോഡുകളിലൂടെ ഗതാഗതം ദു:സ്സഹമാണ്.സ്കൂൾ വാഹനങ്ങളും ഒട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളും കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു.ഇതു കൊണ്ട് തന്നെ ജനങ്ങൾ ദുരിതത്തിലാണ് വേനൽ ചൂട് കനത്തതോടെ പൊടി ശല്യം കാരണം ഏറെ പ്രയാസമാണ്. കൂടാതെ മഴ തുടങ്ങിയാൽ ഈ വഴികളിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാകും.റോഡ് ടാറിങ്ങ് നടത്തി പൂർവ്വസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ