മാഹിയിലും പള്ളൂരിലും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

മാഹി:രാഷ്ട്രീയ സാംസ്കാരിക സമ്പന്നമായ മയ്യഴി ജനതയെ ഗുണ്ടയും തെമ്മാടികൾ എന്നും മയ്യഴിയിലെ സ്‌ത്രീകളെ വേശ്യ എന്ന പദം ഉപയോഗിച്ച് അപമാനിക്കുകയും ചെയ്‌ത ബി ജെ പി നേതാവ് പിസി ജോർജിന്റെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപി ഐ എമ്മിന്റെ നേതൃത്വത്തിൽ മാഹിയിലും പള്ളൂരിലും പ്രധിഷേധ കൂട്ടായ്മ നടത്തി. മാഹിയിൽ വി ജയബാലുവിന്റെ അധ്യക്ഷതയിൽ സിപി ഐ എം മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ ഉത്ഘാടനം ചെയ്‌തു. ഹാരിസ് പരന്തിരാട്ട്, പി സി എച്ച് ശശിധരൻ,വി രജിന, വി പി ശ്രീകാന്ത് എന്നിവർ സംസാരിച്ചു

പള്ളൂരിൽ എ കെ സിദ്ധിക്കിന്റെ അധ്യക്ഷതയിൽ സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ, ടി കെ ഗംഗാധരൻ, സി വി അജിത എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ