വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ ന്യൂ മാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ അസ്‌ലം ടി എച് ന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ രാജീവ് ഇളയവൂർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: കെ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി, എ കെ അബൂട്ടിഹാജി, അഡ്വ ഷുഹൈബ്, പി സി റിസാൽ, കെ സുലൈമാൻ, സി ജി അരുൺ, എൻ കെ സജീഷ്, അനീഷ് ബാബു എന്നിവർ സംസാരിച്ചു. എൻ കെ പ്രേമൻ സ്വാഗതവും, രാജേന്ദ്രൻ നന്ദിയും പറഞ്ഞു.