വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം 24 മുതൽ

ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ 24, 25, 26 തീയ്യതികളിൽ തിറയുത്സവം നടക്കും. 24ന് വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, കലാവിരുന്ന്, നൃത്തനൃത്യങ്ങൾ, പ്രഭാഷണം, കരോക്കെ ഗാനമേള, 25 ന് രാവിലെ 11ന് വെറ്റില കൈ നീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, വൈകിട്ട് ആറിന് ശാസ്തപ്പൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് ആരൂഢ സ്ഥാനമായ വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, പൊതുവാച്ചേരി വയലിൽ നിന്നും ഘോഷയാത്ര വരവ്, തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ, 26 ന് പുലർച്ചെ 3.30 ന് ഗുളികൻ, രാവിലെ 8.30 ശാസ്തപ്പൻ, 9.30ന് മുത്തപ്പൻ തിരുവപ്പന, 11 ന് കണ്ഠാകർണ്ണൻ, ഉച്ച 12 മുതൽ അന്നദാനം, ഉച്ച ഒന്നിന് നാഗഭഗവതി, വൈകുന്നേരം നാലിന് വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി, വരപ്രത്ത് കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടെ കളിയാട്ട ഉത്സവസമാപനം.

വളരെ പുതിയ വളരെ പഴയ