മാഹി : മയ്യഴിയിലെ സ്ത്രീ സമൂഹത്തെയും പൊതു സമൂഹത്തെയും അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ബി.ജെ.പി. നേതാവ് പി.സി. ജോർജിൻ്റെ പ്രസ്താവനയിൽ മഞ്ചക്കലിലെ മാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റും മാഹി റീജ്യണൽ മസ്ജിദ് ആൻ്റ് മദ്രസ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റുമായ കെ.ഇ.മമ്മു
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മയ്യഴിയെ പുറം ലോകത്തിന് മുമ്പിൽ കളങ്കപ്പെടുത്തിയ പി.സി.ജോർജിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള നിയമ നടപടികൾ അധികൃതർ ഉടനെ കൈക്കൊള്ളണമെന്നും കെ.ഇ.മമ്മു ആവശ്യപ്പെട്ടു.