ദേശരക്ഷാ യാത്രയുടെ തലശ്ശേരി നിയോജക മണ്ഡലം തല ഉദ്ഘാടനം ന്യൂമാഹിയിൽ നടന്നു.

ന്യൂമാഹി: ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ തലശ്ശേരി നിയോജക മണ്ഡലം തല ഉദ്ഘാടനം ന്യൂമാഹിയിൽ നടന്നു. അഡ്വ. അബ്ദുൽ കരീം ചെലേരി നയിക്കുന്ന രക്ഷായാത്ര യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ്‌ അഡ്വ. ഷിബു മീരാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സുലൈമാൻ അധ്യക്ഷതവഹിച്ചു.ജാഥാ വൈസ് ക്യാപ്റ്റൻ കെ. സഹദുള്ള, ടി.എച്ച്. അസ്ലം, പി.സി. റിസാൽ, ഷാനിദ് മേക്കുന്ന്, അഡ്വ. അബ്ദുൾ കരീം ചെലേരി, ആവോളം ബഷീർ, തെശ്‌റിഫ് ഉസ്സൻ മൊട്ട, സി.കെ. നജാഫ് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ