ദേശ രക്ഷാ യാത്ര ന്യൂമാഹി പഞ്ചായത്തു സന്ദേശ വാഹന ജാഥക്ക് ഉജ്വല തുടക്കം

ന്യൂമാഹി : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശ രക്ഷാ യാത്രയുടെ ഭാഗമായി ന്യൂമാഹി പഞ്ചായത്തു മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സന്ദേശ വാഹന ജാഥ പെരിങ്ങാടി മമ്മിമുക്കിൽ വെച്ചു ആരംഭം കുറിച്ചു. വയലക്കണ്ടി, പോസ്റ്റ് ഓഫീസ് പരിസരം, പെരിങ്ങാടി റെയിൽവേ ഗേറ്റ്, മാഹി പാലം, ഉസ്സൻമൊട്ട, പരിമഠം പ്രദേശങ്ങളിൽ സഞ്ചരിച്ചു പുന്നോലിൽ സമാപിക്കും. ന്യൂ മാഹി പഞ്ചായത്തു പ്രസിഡണ്ട് പി സി റിസാലിന്റെ അധ്യക്ഷതയിൽ തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ഷാനിദ് മേക്കുന്ന് വാഹന ജാഥ ഉദ്‌ഘാടനം ചെയ്തു. റഹദാദ് മൂഴിക്കര, അസ്‌ലം പെരിങ്ങാടി, കെ സുലൈമാൻ, പി പി മുഹമ്മദലി, ഫാത്തിമ കുഞ്ഞിതയ്യിൽ, മൂസ കൊമ്മോത്, സി പി നൗഷാദ്, വി പി ഇസ്മായിൽ, റസ്മിൽ പെരിങ്ങാടി, റാഷിദ് പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ