വോട്ടിലെ കൗതുകം മാഹിയിലെ പ്രചരണ ബോർഡിലും


മാഹി : തിരഞ്ഞെടുപ്പിൽ ഒരുപാട് വ്യത്യസ്തതകൾ ഉള്ള നാടാണ് മാഹി. ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ളിൽ ആണെങ്കിലും ഭരണപരമായി പുതുച്ചേരിയുടെ ഭാഗമാണ് മാഹി. ഇതു കൊണ്ടു തന്നെ പുതുച്ചേരിയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസരിച്ചാണ് മാഹി പ്രവർത്തിക്കുന്നത്. 

ഇവിടെ പരസ്യ പ്രചാരണത്തിന് ചില വിലക്കുകളുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഥാനാർത്ഥികളുടെ ബോർഡുകൾ, ബാനറുകൾ എന്നിവ വെയ്ക്കുന്നത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. എന്നാൽ ഇതൊന്നും അറിയാതെ മാഹി പാലത്തിന് സമീപത്തെ

പെട്രോൾ പമ്പിന് പിന്നിൽ ആയിട്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂറ്റൻ ഫ്ലക്സ് വച്ചിട്ടുള്ളത്. എല്ലാവർക്കും തൊഴിൽ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന്. മാഹി പുതുച്ചേരിയുമായി ബന്ധപ്പെട്ടതാണ് എന്നറിയാത്ത ഏതൊ തൊഴിലാളികളാണ് ഈ ബോർഡ് അവിടെ കൊണ്ട് സ്ഥാപിച്ചത്. 

കരാറുകാരൻ പറഞ്ഞു വിട്ട തൊഴിലാളികൾക്ക് സംസ്ഥാനത്തിൻ്റെ അതിരുകൾ ഏതാണ് എന്നൊന്നും അറിയില്ലല്ലോ. ഏതായാലും വോട്ടിലെ കൗതുകം ബോർഡിലെ കൗതുകമായി മാറിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ