ഇടതുപക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

 


ന്യൂമാഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) ന്യൂമാഹി ലോക്കൽ കൺവെൻഷൻ സംഘടിപ്പിച്ചു. ന്യൂമാഹി ടൗണിൽ വെച്ച് നടന്ന കൺവെൻഷൻ സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ.സി. ബുദ്ധദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജൻ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം. ബാലൻ, പി.പി. സനിൽ, കെ. ജയപ്രകാശൻ എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.

ഭാരവാഹികൾ:

 * പ്രസിഡന്റ്: കെ.സി. ബുദ്ധദാസ്

 * സെക്രട്ടറി: കെ. ജയപ്രകാശൻ

 * വൈസ് പ്രസിഡന്റുമാർ: എം.കെ. സെയ്ത്തു, താഹിർ കൊമ്മോത്ത്, കരിയാണ്ടി ചന്ദ്രൻ, എസ്.കെ. വിജയൻ, സി.കെ. റീജ.

 * ജോയിന്റ് സെക്രട്ടറിമാർ: അർജുൻ പവിത്രൻ, പി.പി. രഞ്ചിത്ത്, പി. ശ്രീജ, വി.കെ. മുഹമ്മദ് തമീം.

മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം കാഴ്ചവെക്കാനും കൺവെൻഷൻ തീരുമാനിച്ചു.



വളരെ പുതിയ വളരെ പഴയ