പെരിങ്ങാടി: പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ കല്ലിലാണ്ടി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള മദ്രസ്സത്തുൽ ഖാദിരിയ്യയുടെ അടുത്തുള്ള പോക്കറ്റ് റോഡിൽ കുറ്റിപ്പുറത്ത് എന്ന വീടിന്റെ റോഡരികിൽ ഈ കഴിഞ്ഞ ദിവസം രാത്രി മദ്രസ്സയിലെ അദ്ധ്യാപകൻ വീട്ടിലേക്ക് പോകുമ്പോൾ കാട്ടുപന്നിയെ കണ്ടതായി പറഞ്ഞു. പുന്നോൽ ഏടന്നൂർ, മങ്ങാട് തുടങ്ങിയ ന്യൂമാഹി പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും കാട്ടു പന്നി ശല്യം വർദ്ധിച്ചു വരികയാണ്. പലരുടേയും കൃഷികളും മറ്റും കാട്ടുപന്നികൾ നശിപ്പിച്ചു. പഞ്ചായത്ത് അധികൃതർ ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ട് കാട്ടുപന്നിംശല്യം ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശം വാസികൾ ഉണർത്തുന്നു.