മാഹി: മാഹി ഫ്രഞ്ച് ഹൈസ്ക്കൂൾ കെട്ടിടം കോടതി കെട്ടിടത്തിന് വേണ്ടി കൈ മാറുന്നുവെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത t5അടിസ്ഥാനരഹിത മാണെന്ന് മാഹി എം എൽ എ രമേഷ് പറമ്പത്ത് പറഞ്ഞു.
അങ്ങനെയൊരു നീക്കമുണ്ടായാൽ സ്ക്കൂൾ മാറ്റാൻ അനുവദിക്കില്ലെന്നും,ഫ്രഞ്ച് ഹൈസ്ക്കൂൾ നിലനിർത്താൻ വേണ്ട നടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് സൗജന്യമായി പഠിപ്പിക്കുന്ന മാഹിയിലെ ഏക സ്ക്കൂളായ ഫ്രഞ്ച് സ്ക്കൂൾ കോടതി കെട്ടിടം പുതുക്കിപ്പണിയുന്നതിനായി താത്ക്കാലികമായി ഫ്രഞ്ച് സ്ക്കൂൾ കെട്ടിടത്തിലേക്ക് മാറ്റുന്നു എന്ന തരത്തിലാണ് വാർത്തകൾ വന്നത്.സ്ക്കൂൾ കെട്ടിടം മാഹിയിലെ ജഡ്ജ് സന്ദർശിച്ചതിനെത്തുടർന്നാണ് വാർത്തകൾ പരന്നത്
ഇതിനെതിരെ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ, ലോക പ്രശസ്‌ത ചിത്രകാരൻ പാരീസ് മോഹൻ കുമാർ എന്നിവർ പ്രതികരിച്ചിരുന്നു..