രാമവിലാസത്തിൽ എൻ സി സി 'എ ' സർട്ടിഫിക്കറ്റ് പരീക്ഷ നടന്നു .

ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള പന്ത്രണ്ട് സ്‌കൂളിലെ എൻ സി സി കേഡറ്റുകളുടെ ‘എ ‘ സർട്ടിഫിക്കറ്റ് പരീക്ഷ ചൊക്ലി രാമവിലാസം സ്‌കൂളിൽ വെച്ച് നടന്നു .രാവിലെ 9 മണിക്ക് ആരംഭിച്ച പരീക്ഷ വൈകുന്നേരം 5 മണിക്ക് അവസാനിച്ചു .രാവിലെ 9 മണി മുതൽ 12 മണി വരെ എഴുത്തു പരീക്ഷയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ പ്രാക്ടിക്കൽ പരീക്ഷയും നടന്നു .പ്രാക്ടിക്കൽ പരീക്ഷയിൽ ഡ്രിൽ ,മേപ്പ് റീഡിങ് ,വെപ്പൺ ട്രെയിനിങ് ,ഫീൽഡ് ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങൾ ഉണ്ടായിരുന്നു .
പരീക്ഷയും ആയി ബന്ധപ്പെട്ട് നടന്ന എൻ സി സി യുടെ പതാക ഉയർത്തൽ ചടങ്ങ് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കമ്മന്റിങ് ഓഫീസർ ലെഫ്റ്റനെന്റ് കേണൽ ലളിത് കുമാർ ഗോയൽ നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി ,വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ എഡ്വിൻ ജോർജ് ,ചീഫ് ഓഫീസർ എം ബി .ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള പന്ത്രണ്ട് സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികൾ ആണ് പരീക്ഷയിൽ പങ്കെടുത്തത് .

വളരെ പുതിയ വളരെ പഴയ